Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pope Francis

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ അനുസ്മരിച്ച് ലോ​കം

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: വേ​​​​ർ​​​​പാ​​​​ടി​​​​ന്‍റെ ഒ​​​​ന്നാം വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ദീ​​​​പ്ത​​​​മാ​​​​യ സ്മ​​​​ര​​​​ണ​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ന്നി​​​​ൽ ലോ​​​​കം ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ച്ചു. ഫ്രാ​​​​ൻ​​​​സ് മാ​​​​ർ​​​​പാ​​​​പ്പ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ കാ​​​​സാ സാ​​​​ന്താ മാ​​​​ർ​​​​ത്ത വ​​​​സ​​​​തി​​​​യി​​​​ലെ ചാ​​​​പ്പ​​​​ലി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ന​​​​ട​​​​ന്ന അ​​​​നു​​​​സ്മ​​​​ര​​​​ണ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ലൂ​​​​യി​​​​ജി ത്രാ​​​​വാ​​​​ഗ്ലി​​​​നൊ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. ക​​​​ർ​​​​ദി​​​​നാ​​​​ൾ ആ​​​​ഞ്ച​​​​ലോ എ​​​​സെ​​​​ർ​​​​ബി സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി.

ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന റോ​​​​മി​​​​ലെ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ വ​​​​ലി​​​​യ പ​​​​ള്ളി​​​​യി​​​​ലെ പൗ​​​​ളി​​​​ൻ ചാ​​​​പ്പ​​​​ലി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം ജ​​​​പ​​​​മാ​​​​ല​​​​യും പ​​​​ള്ളി​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും തു​​​​ട​​​​ർ​​​​ന്ന് ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ഡീ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ ജി​​​​യോ​​​​വാ​​​​ന്നി ബ​​​​ത്തി​​​​സ്റ്റ റെ ​​​​മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. ആ​​​​ഫ്രി​​​​ക്ക​​​​ൻ പ​​​​ര്യ​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്ന ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദേ​​​​ശം വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന​​​​മ​​​​ധ്യേ വാ​​​​യി​​​​ച്ചു.

അ​​​നേ​​​കം ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ സ്പ​​​ർ​​​ശി​​​ച്ച ഇ​​​ട​​​യ​​​നാ​​​യി​​​രു​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ​​​ന്നു അ​​​നു​​​സ്മ​​​രി​​​ച്ച ലെ​​​യോ മാ​​​ർ​​​പാ​​​പ്പ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വേ​​​ർ​​​പാ​​​ടി​​​ന്‍റെ വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ റോ​​​മി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​തി​​​ൽ അ​​​തി​​​യാ​​​യ ഖേ​​​ദ​​​മു​​​ണ്ടെ​​​ന്നും പ​​​റ​​​ഞ്ഞു. തു​​​​ട​​​​ർ​​​​ന്ന് ചാ​​​​പ്പ​​​​ലി​​​​ന്‍റെ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്ത്, ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യും റോ​​​​മ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ക​​​​യാ​​​​യ മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ദ്ഭു​​​​ത തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള പ്ര​​​​ത്യേ​​​​ക ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ ബ​​​​ഹു​​​​മാ​​​​നാ​​​​ർ​​​​ഥം സ്മാ​​​​ര​​​​ക​​​​ഫ​​​​ല​​​​കം അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്തു.

ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യെ​​​​ക്കു​​​​റി​​​​ച്ചു വ​​​​ത്തി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യ ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​യി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു. റോം ​​​​ന​​​​ഗ​​​​ര​​​​ത്തി​​​​ൽ സെ​​​​മി​​​​നാ​​​​ർ, ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്ക് ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​​ക​​​​ൾ നേ​​​​ർ​​​​ന്നു​​​​കൊ​​​​ണ്ടു​​​​ള്ള പ്ര​​​​ത്യേ​​​​ക സം​​​​ഗീ​​​​ത​​​​പ​​​​രി​​​​പാ​​​​ടി എ​​​​ന്നി​​​​വ​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ത​​​​ന്‍റെ ജീ​​​​വി​​​​തം, സാ​​​​ക്ഷ്യം, വാ​​​​ക്കു​​​​ക​​​​ൾ, പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ വ​​​ലി​​​യ മാ​​​തൃ​​​ക കാ​​​ണി​​​ച്ചാ​​​ണ് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​ ക​​​ട​​​ന്നു​​​പോ​​​യ​​​തെ​​​ന്ന് ലു​​​​വാ​​​​ണ്ട​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ക്വ​​​​റ്റോ​​​​റി​​​​യ​​​​ൽ ഗി​​​​നി​​​​യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രാ​​​​മ​​​​ധ്യേ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു സം​​​​സാ​​​​രി​​ക്കവേ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. സാ​​​​ർ​​​​വ​​​​ത്രി​​​​ക സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്. എ​​​​ല്ലാ​​​​വ​​​​രെ​​​​യും അ​​​​ദ്ദേ​​​​ഹം ചേ​​​​ർ​​​​ത്തു​​​​നി​​​​ർ​​​​ത്തി. എ​​​​ല്ലാ​​​​വ​​​​രോ​​​​ടു​​​​മു​​​​ള്ള ബ​​​​ഹു​​​​മാ​​​​നം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നും സാ​​​​ഹോ​​​​ദ​​​​ര്യം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ൽ നാം ​​​​കാ​​​​ണു​​​​ന്ന സ​​​​ന്ദേ​​​​ശം എ​​​​ങ്ങ​​​​നെ ജീ​​​​വി​​​​ക്കാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കാ​​​​ണി​​​​ച്ചു​​​​ത​​​​ന്നു-​​​​ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up